തിരുവനന്തപുരം സ്വദേശി ഒമാനിൽ നി​ര്യാതനായി

സുഹാർ: ഒമാനിൽ അപകടത്തിൽപെട്ട്​ ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി നി​ര്യാതനായി. കടത്തുരുത്തി കടവൂർ തോന്നാക്കൽ സ്വദേശി വെട്ടുവിള പുതിയാൽ പുത്തൻവീട് ഗോപകുമാർ ( 41) ആണ്​ റുസ്താഖിൽ മരണമടഞ്ഞത്​.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം അപകടത്തെ തുടർന്ന് റുസ്​താക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടെയാണ്​ മരണം സംഭവിച്ചത്. ഇദ്ദേഹം പത്തു വർഷമായി ഒമാനിൽ ജോലി ചെയ്തുവരുകയായിരുന്നു .