5 ദശലക്ഷത്തിനടുത്തെത്തി ഒമാനിലെ ജനസംഖ്യ

മസ്‌കറ്റ്: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ഫെബ്രുവരി വരെ ഒമാനിലെ ജനസംഖ്യ 4,982,568 ആണ്. സുൽത്താനേറ്റിലെ ഒമാനി ജനസംഖ്യ 2,876,682 ൽ എത്തിയതായി ഡാറ്റ വ്യക്തമാക്കുന്നു, ഇത് മൊത്തം ജനസംഖ്യയുടെ 57.75% ആണ്.

മൊത്തം ജനസംഖ്യയുടെ 42.26% വരുന്ന പ്രവാസി ജനസംഖ്യ 2,205,659 ആയി NCSI രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ഡിസംബറിനെ അപേക്ഷിച്ച് 2023 ജനുവരി അവസാനത്തോടെ പ്രവാസി ജനസംഖ്യയിൽ 23,372 പേരുടെ വർധനയുണ്ടായതായും എൻസിഎസ്ഐ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.