വ​ട​ക്ക​ൻ ബാ​ത്തി​ന മ​റൈ​ൻ ഫെ​സ്റ്റി​വ​ൽ സ​മാ​പി​ച്ചു

മ​സ്ക​ത്ത്​: സു​ഹാ​റി​ലെ വി​ലാ​യ​ത്തി​ലെ അ​ൽ മ​ണി​യ​ൽ പാ​ർ​ക്കി​ൽ വ​ട​ക്ക​ൻ ബാ​ത്തി​ന മ​റൈ​ൻ ഫെ​സ്റ്റി​വ​ൽ സ​മാ​പി​ച്ചു. മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​യ്യി​ദ് സു​ലൈ​മാ​ൻ ബി​ൻ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി​യു​ടെ നേതൃത്വത്തിലാണ് സ​മാ​പ​ന ച​ട​ങ്ങു​ക​ൾ നടന്നത്. ഉ​ത്സ​വം വി​ജ​യ​മാ​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ​യും ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ​യും പ​ങ്കി​നെ ഗ​വ​ർ​ണ​ർ മു​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ കി​ന്ദി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു.

ഒ​രു മാ​സം നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​ക​ളി​ൽ 384,474ല​ധി​കം ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള കു​ടും​ബ​ങ്ങ​ൾ അ​വ​രു​ടെ സ്റ്റാ​ളു​ക​ൾ വ​ഴി 40,000 റി​യാ​ലി​ന്‍റെ ക​ച്ച​വ​ട​വും ന​ട​ക്കുകയുണ്ടായി.