തുടർച്ചയായി ആറാം തവണയും ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്ഡായി മലബാര് ഗോള്ഡ് & ഡയമണ്ട്സ്

ആഗോളതലത്തില് ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില് ബ്രാന്ഡായി നിലകൊള്ളുന്ന മലബാര് ഗോള്ഡ് & ഡയമണ്ട്സ്, തുടര്ച്ചയായി ആറാം തവണയും ആഭരണ വിഭാഗത്തില് ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്ഡ് അവാര്ഡ് സ്വന്തമാക്കി. 10 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 305-ലധികം ഔട്ട്ലെറ്റുകളുണ്ട് മലബാർ ഗോൾഡ്‌സ് & ഡയമണ്ട്സിന്. ഗതാഗത, വാര്ത്ത,വിനിമയ, ഇന്ഫര്മേഷന് ടെക്നോളജി മന്ത്രി ഹിസ് എക്സലന്സി സെയ്ദ് ബിന് ഹമൂദ് അല് മവാലി, മലബാര് ഗോള്ഡ് & ഡയമണ്ട്സ് ഒമാന് റീജ്യണല് ഹെഡ് കെ. നജീബിന് പുരസ്ക്കാരം കൈമാറി. മലബാര് ഗോള്ഡ് ഡയമണ്ട്സ് ബ്രാഞ്ച് ഹെഡ് പി.മുഹ്സിന്, അപെക്സ് മീഡിയ എക്സിക്യൂട്ടീവ് ചെയര്മാന് സാലിഹ് സക്വാനി എന്നിവര് ചടങ്ങില് സന്നിഹിതരായിരുന്നു.

നിരവധി പ്രസിദ്ധീകരണ, ഡിജിറ്റല് പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന ഒമാനിലെ മുൻ നിര പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാര്ഡ് ഏര്പ്പെടുത്തിയിരിക്കുന്നത്. ഉന്നത പ്രൊഫഷണല് ജേണലിസ്റ്റുകളുടെയും, ഡിസൈനര്മാരുടെയും ഒരു സംഘം ഉള്പ്പെടുന്ന മികച്ച നിലവാരമുള്ള ടൈറ്റില് പ്രൊഡക്ഷനുകളിലൂടെ ഒമാനിലുടനീളം അന്തര്ദേശീയ തലത്തില് പ്രശസ്തി നേടിയ സ്ഥാപനമാണ് അപെക്സ് മീഡിയ. വോട്ടിങ്ങ് പ്രക്രിയയിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ബ്രാന്ഡുകള്ക്ക് അംഗീകാരം നല്കുന്നതാണ്് ഒമാനിലെ മോസ്റ്റ് ട്രസ്റ്റഡ് ബ്രാന്ഡ് അവാര്ഡുകള്. ഉപഭോക്താക്കള്ക്ക് അവരുടെ പ്രിയപ്പെട്ട ബ്രാന്ഡുകളോടുള്ള വിശ്വസ്തത തെളിയിക്കാന് അവസരം നല്കുന്നതുകൂടിയാണ് ഈ പുരസ്ക്കാരം.

‘വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഈ അവാര്ഡ് സ്വീകരിക്കുന്നതായി ഈ അവസരത്തില് പ്രതികരിച്ച മലബാര് ഗോള്ഡ് & ഡയമണ്ട്സ് ഒമാന് റീജ്യണല് ഹെഡ് കെ.നജീബ് പറഞ്ഞു. ഉപഭോക്താക്കള്ക്ക് അവര് ആവശ്യപ്പെടുന്ന മികച്ച ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം നല്കുക എന്ന ബ്രാന്ഡിന്റെ പ്രതിബദ്ധതയ്ക്കുള്ള ശക്തമായ തെളിവാണിത്. ദശലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കള്ക്കും ടീം അംഗങ്ങള്ക്കും നിക്ഷേപകര്ക്കും വേണ്ടി ഈ പ്രചോദനാത്മകമായ വിജയം സമര്പ്പിക്കുന്നു. അവരുടെ പൂര്ണ്ണഹൃദയത്തോടെയുള്ള പിന്തുണ ഇല്ലായിരുന്നുവെങ്കില്, ഈ അസാധാരണമായ നേട്ടം സാധ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാര് ഗോള്ഡ് & ഡയമണ്ട്സിന് കീഴില് നിലവില് ഒമാനില് 17 ഔട്ട്ലെറ്റുകളാണ് പ്രവര്ത്തിക്കുന്നത്. ഉപഭോക്താക്കള്ക്ക് 20-ലധികം രാജ്യങ്ങളില് നിന്നുള്ള പരമ്പരാഗതവും, സമകാലികവുമായ ഡിസൈനുകളില് വൈവിധ്യമാര്ന്ന ആഭരണങ്ങളാണ് ബ്രാന്ഡ് ഒരുക്കിയിരിക്കുന്നത്. സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം, ഉപഭോക്തൃ-സൗഹൃദ നയങ്ങള് എന്നിവയ്ക്കൊപ്പം അതുല്ല്യമായ ഗുണനിലവാരവും സേവനവും ഉറപ്പുനല്കുന്ന ‘മലബാര് പ്രോമിസും’ മലബാര് ഗോള്ഡ് & ഡയമണ്ട്സിനെ ആഗോളതലത്തില് പ്രശസ്തമാക്കുന്നു. 10 രാജ്യങ്ങളിലായുളള 305ലധികം ഷോറൂമുകളിലൂടെ ആഭരണങ്ങള്ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്സ്, എല്ലാ സ്വര്ണ്ണ, വജ്രാഭരണങ്ങള്ക്ക് ബയ് ബാക്ക് ഗ്യാരണ്ടി, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ-ജിഐഎ സര്ട്ടിഫൈഡ് ഡയമണ്ടുകള്, 15 ദിവസത്തിനുള്ളില് യാതൊരു നഷ്ടവുമില്ലാതെ സ്വര്ണ്ണാഭരണങ്ങള് എക്ചേഞ്ച് ചെയ്യാനുള്ള സൗകര്യം, സ്വര്ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള് മാര്ക്കിങ്ങ്, അംഗീകൃത സസ്രോതസ്സുകളില് നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്ണ്ണം, ന്യായ വില വാഗ്ദാനം, തൊഴിലാളികള്ക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്ല്യങ്ങളും എന്നിവയാണ് മലബാര് പ്രോമിസിലൂടെ ഉപഭോക്താക്കള്ക്ക് ലഭിക്കുന്നത്.

ബിസിനസ്സില് ഉത്തരവാദിത്തവും, സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്ന്നുനില്ക്കുന്നതാണ് സ്ഥാപനത്തിന്റെ ലാഭവിഹിതത്തിന്റെ 5 ശതമാനം സ്ഥാപനം പ്രവര്ത്തിക്കുന്ന രാജ്യങ്ങളിലെ സിഎസ്ആര് പ്രവര്ത്തനങ്ങള്ക്കായി മാറ്റിവെക്കുന്നു. പട്ടിണി അകറ്റുക, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്പ്പിട നിര്മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് സിഎസ്ആര് പ്രവര്ത്തനങ്ങളില് ഊന്നല് നല്കുന്നത്.