ഞായറാഴ്ച മുതൽ ഒമാനിൽ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത

മസ്‌കറ്റ്: മസ്‌കറ്റ്: മാർച്ച് 19 മുതൽ 23 വരെ സുൽത്താനേറ്റിനെ മോശം കാലാവസ്ഥ ബാധിക്കാൻ സാധ്യതയുള്ളതായി ദേശീയ മൾട്ടി-ഹസാർഡ് ഏർളി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ വിശകലനം സൂചിപ്പിക്കുന്നു. ഞായറാഴ്ച വൈകുന്നേരം മുതൽ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ മേഘാവൃതവും ഒറ്റപ്പെട്ട മഴയും ഇടയ്‌ക്കിടെ ഇടിമിന്നലും പ്രതീക്ഷിക്കുന്നു. ഈ ആഘാതം തിങ്കളാഴ്ച വൈകുന്നേരം മുതൽ ബാക്കി ഗവർണറേറ്റുകളിലേക്കും വ്യാപിക്കും.

മഴക്കാലത്ത് മുൻകരുതൽ എടുക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) എല്ലാവരോടും അഭ്യർത്ഥിച്ചു.