വീട്ടിൽ കയറി താക്കോൽ എടുത്ത് കാർ മോഷ്ടിച്ചു; ഒമാനിൽ ഒരാൾ പിടിയിൽ

മസ്‌കത്ത്: ഒമാനിൽ വാഹനം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ബൗഷർ വിലായത്തിലെ ഒരു വീട്ടിൽ നിന്നാണ് ഇയാൾ കാർ മോഷ്ടിച്ചത്. വീട്ടിൽ കയറി താക്കോൽ എടുത്ത ശേഷം പുറത്ത് പാർക്ക് ചെയ്തിരുന്ന കാറുമായി ഇയാൾ കടന്നു കളയുകയായിരുന്നു. അറബ് പൗരനാണ് അറസ്റ്റിലായതെന്ന് മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ് വ്യക്തമാക്കി. പ്രതിക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.