മസ്കത്ത്: ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാനിൽ ലാൻഡ് ചെയ്യാൻ അനുവാദമില്ല എന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അൽ അബ്രി പറഞ്ഞു. എന്നാൽ ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുവാദമുള്ളതായും അദ്ദേഹം വ്യക്തമാക്കി. 2022ലെ നേട്ടങ്ങളും നടപ്പുവർഷത്തെ പദ്ധതികളെയും കുറിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേൽ എയർലൈനുകൾക്ക് നമ്മുടെ വ്യോമാതിർത്തിയിലൂടെ മാത്രമേ പറക്കാൻ അനുവാദമുള്ളൂ. അന്താരാഷ്ട്ര ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി അടിയന്തര ലാൻഡിങ് സാഹചര്യമില്ലെങ്കിൽ ഒരു കാരണവശാലും ഒമാനി വിമാനത്താവളങ്ങളിൽ ഇറങ്ങാൻ വിമാനക്കമ്പനികൾക്ക് അനുമതിയില്ലഎന്നും അൽ അബ്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.