ഏപ്രിൽ 16 മുതൽ ഒമാനിൽ ഹജ്ജ് തീർഥാടകർക്ക് വൈദ്യപരിശോധനയും പ്രതിരോധ കുത്തിവയ്പ്പും

മസ്‌കറ്റ്: ഹജ്ജ് തീർഥാടകർക്കുള്ള മെഡിക്കൽ പരിശോധനകളും ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകളും മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഏപ്രിൽ 16 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോടും താമസക്കാരോടും അണുബാധ പകരാതിരിക്കാനും പൊതുജനാരോഗ്യ താൽപ്പര്യം മുൻനിർത്തിയും ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തു.

മെനിഞ്ചൈറ്റിസ് വാക്സിൻ, ഫ്ലൂ ഷോട്ട്, കോവിഡ് വാക്സിൻ (ബൈവാലന്റ് തരം) എന്നീ വാക്‌സിനുകൾ എടുക്കണമെന്നാണ് സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.