ഒമാനിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ചയാകാൻ സാധ്യത

ഒമാനിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ദർ.

സുൽത്താനേറ്റിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പല ഭാഗങ്ങളിലും മാർച്ച് 22 ന് ചന്ദ്രക്കല നഗ്നനേത്രങ്ങളാൽ എളുപ്പത്തിൽ ദൃശ്യമാകുമെന്ന് അവർ അറിയിച്ചു.

“ആദ്യത്തെ നോമ്പ് ദിവസം ഈ രാജ്യങ്ങളിൽ മാർച്ച് 23 വ്യാഴാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ജ്യോതിശാസ്ത്ര വിദഗ്ധൻ ഡോ. സാബിഹ് അൽ സാദിയെ ഉദ്ധരിച്ച് റിപ്പോർട്ട് ഉണ്ട്.