സുൽത്താനേറ്റിലേയ്ക്ക് അനധികൃതമായി കടന്നതിന് 31 പേർ അറസ്റ്റിൽ

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ അനധികൃതമായി പ്രവേശിച്ചെന്നാരോപിച്ച് ദോഫാർ ഗവർണറേറ്റിൽ 31 പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു.

“സ്‌പെഷ്യൽ ടാസ്‌ക് പോലീസുമായി സഹകരിച്ച് ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ്, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്നാരോപിച്ച് ആഫ്രിക്കൻ പൗരത്വമുള്ള 31 പേരെ അറസ്റ്റ് ചെയ്തു. അവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും ആർഒപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.