റമദാനില്‍ സിഎസ്ആര്‍ പ്രവർത്തനങ്ങൾക്കായി 170,000 ഒമാനി റിയാല്‍ നീക്കി വെച്ച് മലബാര്‍ ഗോൾഡ് ആൻഡ് ഡയമൻഡ്സ്

10 രാജ്യങ്ങളിലായി 309 ഷോറുമികളുള്ള ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീറ്റെയ്ൽ ശൃംഖലയായ മലബാര്‍ ഗോൾഡ് ആൻഡ് ഡയമൻഡ്സ് റമദാന്‍ മാസത്തില്‍ ജിസിസി, ഫാര്‍ ഇന്റർനാഷണൽ മേഖലയിലെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. 170,000 ഒമാനി റിയാലിന്റെ പ്രവർത്തങ്ങളാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. റമദാനിന്റെ ഭാഗമായി സിഎസ്ആര്‍ പ്രവർത്തനങ്ങൾ എല്ലാ വർഷവും ബ്രാൻഡ് നടത്തി വരുന്നതാണ്. മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ബ്രാൻഡ് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതല്‍ ശക്തിപെടുത്തിയിരിക്കുകയാണ്.

ജിസിസിയിലെയും ഫാര്‍ ഈസ്റ്റിലെയും അര്‍ഹരായ തൊഴിലാളികൾക്കിടയിലും , പിന്നാക്ക വിഭാഗക്കാർക്കിടയിലും ഇഫ്താർ വിതരണം ചെയ്യാൻ സന്നദ്ധ സംഘടനകളുമായും മലബാര്‍ ഗോൾഡ് ആൻഡ് ഡയമൻഡ്സ് പങ്കാളികളാകും. സ്ഥാപനം പ്രവര്‍ത്തിക്കുന്ന10 രാജ്യങ്ങളില്‍ വർഷം മുഴുവനും ഗ്രൂപ്പ് നടത്തി വരുന്ന ഇഎസ്ജി സഹായങ്ങൾക്ക് പുറമെയാണ് ഇത് വാഗ്ദാനം ചെയ്തിരിക്കുന്നത്.

യുഎഇ, കെഎസ്എ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്, മലേഷ്യ, സിംഗപ്പൂർ, യുഎസ്എ എന്നിവിടങ്ങളിലായി ഈ വർഷത്തെ റമദാൻ സിഎസ്ആര്‍ പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 125,000 ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. ഒമാനില്‍ ഇഫ്താർ ഭക്ഷണ വിതരണം പ്രധാനമായും റൂവി മേഖല കേന്ദ്രികരിച്ചാകും നടത്തുക.