റമദാൻ പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ സാക്കിർ നായിക്ക് ഒമാനിൽ എത്തി

മസ്‌ക്കറ്റ്- ഇന്ത്യയിൽനിന്നുള്ള മതപ്രഭാഷകനായ സാക്കിർ നായിക്ക് ഒമാനിലെത്തി. റമദാൻ പ്രഭാഷണങ്ങളിൽ പങ്കെടുക്കാനാണ് സാക്കിർ നായിക്ക് ഒമാനിൽ എത്തിയത്.

അതേസമയം, സാക്കിർ നായിക്കിനെ ഒമാനിൽ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാക്കിർ നായിക്കിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇന്ത്യയിലെ ഇന്റലിജൻസ് വിഭാഗം ഒമാൻ സർക്കാറിനെ സമീപിച്ചുവെന്നും മാധ്യമങ്ങളിൽ വാർത്ത വന്നു. എന്നാൽ ഇത്തരം ഒരു നീക്കവുമില്ലെന്ന് ഒമാനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന റസാദ് ഒമാൻ എന്ന പത്രം സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കി.