ഒമാൻ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്

മസ്‌കറ്റ്: സുൽത്താനേറ്റിൽ കാറ്റ് വീശുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒമാൻ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് മുന്നറിയിപ്പ് നൽകി. അൽ ദാഹിറ, സൗത്ത് അൽ ഷർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും മേഘങ്ങളോ മൂടൽ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സിഎഎ വ്യക്തമാക്കി.

അൽ ബുറൈമി, അൽ വുസ്ത ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ ഉയർന്ന മേഘങ്ങളുടെ പ്രവാഹവും സൗത്ത് അൽ ശർഖിയ, മസ്‌കറ്റ് ഗവർണറേറ്റുകളുടെ തീരങ്ങളിൽ മഴ മേഘങ്ങളുടെ സാന്നിധ്യവും ഒമാൻ കാലാവസ്ഥാ നിരീക്ഷണത്തിൽ നിന്നുള്ള ആകാശ ചിത്രങ്ങൾ വ്യക്തമാക്കുന്നു.