ഒമാനിലെ റമദാൻ വിപണികളിൽ പരിശാധന ശക്തമാക്കി സി‌പി‌എ

മസ്‌കറ്റ്: വിശുദ്ധ റമദാൻ മാസത്തിൽ നോർത്ത് ബാത്തിനയിലെയും വുസ്തയിലെയും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി‌പി‌എ) നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി കടകളിൽ പരിശോധന നടത്തി. കടകൾ സന്ദർശിച്ച് മാർക്കറ്റ് സമ്പ്രദായങ്ങൾ വിലയിരുത്തുന്നതിനും ചട്ടങ്ങളുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി നിരീക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി സിപിഎ അറിയിച്ചു.