ഒമാനിൽ ‘ഫാക് കുർബ’ പദ്ധതിയിലൂടെ 319 തടവുകാരെ മോചിപ്പിച്ചു

മസ്‌കത്ത്: അനുഗ്രഹീതമായ റമദാൻ മാസത്തിൽ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള 319 തടവുകാരെ ‘ഫാക് കുർബ’പദ്ധതിയിലൂടെ മോചിപ്പിച്ചു. പദ്ധതിയുടെ പത്താം പതിപ്പിലൂടെയാണ് ഇവരെ മോചിപ്പിച്ചത്.

നോർത്ത് അൽ ബാത്തിന ഗവർണറേറ്റിൽ നിന്ന് 98 തടവുകാരെയും അൽ-ദാഹിറ ഗവർണറേറ്റിൽ നിന്ന് 54 പേരെയും അൽ-ബുറൈമി ഗവർണറേറ്റിൽ നിന്ന് 42 പേരെയും തെക്കുകിഴക്കൻ ഗവർണറേറ്റിൽ നിന്ന് 32 പേരെയും മസ്‌കറ്റ് ഗവർണറേറ്റിൽ നിന്ന് 29 പേരെയും ഇന്റീരിയർ ഗവർണറേറ്റിൽ നിന്ന് 20 തടവുകാരെയും മോചിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം സൗത്ത് അൽ ബത്തിന ഗവർണറേറ്റിൽ നിന്നുള്ള 26 പേർ വടക്കുകിഴക്കൻ ഗവർണറേറ്റിൽ നിന്നുള്ള 13 തടവുകാർ, ദോഫാർ ഗവർണറേറ്റിൽ നിന്നുള്ള നാല് പേർ, മുസന്ദം ഗവർണറേറ്റിൽ നിന്നുള്ള ഒരാളും മോചനം നേടിയവരിൽ ഉൾപ്പെടുന്നു.