ഒമാന്റെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും സുൽത്താനേറ്റ് ഓഫ് ഒമാന്റെ മറ്റ് ഭാഗങ്ങളിലും വാരാന്ത്യത്തിൽ മഴ പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥാ വകുപ്പ് ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഹജർ പർവതനിരകളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇടയ്ക്കിടെയുള്ള മഴയ്ക്കും, ഇടിമിന്നലിനും കാരണമാകുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.