അപകടത്തിൽപ്പെട്ട്​ കടലിൽ കുടുങ്ങിയ 15പേരെ രക്ഷിച്ചു

മസ്കത്ത്​: മുസന്ദം ഗവർണറേറ്റിൽ ബോട്ട്​ അപകടത്തിൽപ്പെട്ട്​ കടലിൽ കുടുങ്ങിയ 15പേരെ രക്ഷിച്ചു. ഖസബ്​ വിലായത്തിൽ വെള്ളിയാഴ്ചയാണ്​ സംഭവം ഉണ്ടായത്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ ബോട്ടാണ്​ സാ​ങ്കേതിക തകരാറിനെ തുടർന്ന്​ അപകടത്തിൽപ്പെട്ടത്​​​. എട്ട് ഒമാനി പൗരന്മാരും ഏഴ് വി​​ദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.