ഒമാനിൽ ഈദ് അവധി ദിനങ്ങൾ

മസ്‌കറ്റ്: ഭരണ സംവിധാനത്തിലെയും മറ്റ് നിയമപരമായ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള്ള ഈദ് അൽ ഫിത്തർ അവധി ഏപ്രിൽ 20 മുതൽ ഏപ്രിൽ 24 തിങ്കൾ വരെ ആയിരിക്കും. ഔദ്യോഗിക ഡ്യൂട്ടി ഏപ്രിൽ 25 ചൊവ്വാഴ്ച പുനരാരംഭിക്കും.

ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമെന്ന് തോന്നിയാൽ അവധിക്ക് നഷ്ടപരിഹാരം നൽകി പ്രസ്തുത അവധി ദിനത്തിൽ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ തൊഴിലുടമകൾക്ക് അംഗീകരിക്കാമെന്ന് തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.