ഹൈമ-നിമർ റോഡിന്റെ ഒരു ഭാഗത്ത് കുഴി: ജാഗ്രതയോടെ വാഹനമോടിക്കാൻ നിർദേശം

മസ്‌കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ-നിമർ റോഡിന്റെ ഒരു ഭാഗത്ത് കുഴിയുള്ളതിനാൽ ജാഗ്രതയോടെ വാഹനമോടിക്കാൻ റോയൽ ഒമാൻ പോലീസ് (ആർഒപി) പൊതുജനങ്ങൾക്ക് നിർദേശം നൽകി.

“അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ-നിമർ റോഡിന്റെ ഉപയോക്താക്കൾക്ക്, അൽ-ജാസിറിന്റെ വിലായത്തിലെ നിമർ, റിമ മേഖലകളുടെ ദിശയിൽ റോഡിൽ ഒരു കുഴിയുണ്ട്, റോഡ് നന്നാക്കുന്നത് വരെ ശ്രദ്ധിക്കുകയും വേണമെന്നും ROP പ്രസ്താവനയിൽ വ്യക്തമാക്കുന്നു.