ഒമാനിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ കുറയ്ക്കുന്നു

മസ്‌കറ്റ് – ജീവനക്കാരുടെയും വിമാനങ്ങളുടെയും കുറവു പരിഹരിക്കുന്നതിനായി ദുബായ്, അബുദാബി, ഖത്തർ എന്നിവയ്‌ക്കൊപ്പം ഒമാനിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർ ഇന്ത്യ കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ 29 മുതൽ മെയ് 27 വരെ ശനിയാഴ്ചകളിൽ ഡൽഹിക്കും മസ്‌കറ്റിനും ഇടയിൽ ഇരു ഭാഗത്തേയ്ക്കുമുള്ള പ്രതിവാര ഫ്ലൈറ്റ് എയർ ഇന്ത്യ റദ്ദാക്കും. അതോടൊപ്പം, ഡൽഹി-ദുബായ്, ഡൽഹി, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിവാര വിമാനങ്ങളും റദ്ദാക്കും.

ഈദ്-ഉൽ-ഫിത്തറിന് ശേഷം മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനങ്ങൾ സർവീസ് വെട്ടിക്കുറയ്ക്കുമെന്ന് എയർ ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സ്കൂൾ അവധിയായതിനാൽ ഇന്ത്യയിൽ ആഭ്യന്തര വേനൽക്കാല തിരക്ക് വർദ്ധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.