സ​ലാ​ല​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി നിര്യാതനായി

സ​ലാ​ല: എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ടി.ഒ.ജി റോഡിൽ ചന്ദ്രഗിരി ഹൗസിൽ ദ​ർ​ശ​ൻ ശ്രീ ​നാ​യ​ർ (39) സ​ലാ​ല​യി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ നിര്യാതനായി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഹൈ​വേ​യി​ൽ റ​ഫോ​ക്കിന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉണ്ടായത്. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു പി​ന്നി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ച് വാ​ഹ​നം മ​റി​യു​ക​യു​മാ​യി​രു​ന്നു.

പ​ത്തു വ​ർ​ഷ​മാ​യി ഇ​ദ്ദേ​ഹം സ​ലാ​ല​യി​ലു​ണ്ട്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ അ​നി​ത സ​ലാ​ല ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ഴ്സാ​ണ്. മ​ക​ൾ: അ​യാ​ന. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നി​യ​മ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.