സാമ്പത്തിക പ്രതിസന്ധി മൂലം മെയ് 3, 4 തീയതികളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർവേസ്

മെയ് 3, 4 തീയതികളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ് ഇന്ന് ചൊവ്വാഴ്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (DGCA) അറിയിച്ചു.

സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾക്കായി ഗോ ഫസ്റ്റ് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സിഇഒ കൗശിക് ഖോന പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള ജെറ്റ് എഞ്ചിൻ നിർമ്മാതാക്കൾ എഞ്ചിനുകൾ വിതരണം ചെയ്യാത്തതിനാൽ ഏതാനും വിമാനങ്ങളുടെ സർവീസും മുടങ്ങിയിരിക്കുകയാണ്. ഗോ ഫസ്റ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷം വലിയ നഷ്ടമാണ് ഗോ ഫസ്റ്റ് നേരിട്ടത്. പിന്നീട് ഫണ്ട് കണ്ടെത്തുന്നതിന് കമ്പനി ഏറെ പ്രയാസപ്പെട്ടിരുന്നു. കമ്പനിയുടെ ഓഹരി വില്‍ക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു.