2040 ൽ ഒമാനിലെ ജനസംഖ്യ 8.7 ദശലക്ഷത്തിലെത്തും; എൻസിഎസ്ഐ

മസ്കത്ത്: 2040ഓടെ ഒമാൻ സുൽത്താനേറ്റിലെ ജനസംഖ്യ 8.7 ദശലക്ഷത്തിലെത്തുമെന്ന് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ)ന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 അടിസ്ഥാന വർഷമായി കണക്കാക്കി 2040 ഓടെ പ്രവാസികളുടെ എണ്ണത്തിൽ 50 ശതമാനം വർധനയുണ്ടാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജനസംഖ്യാ കുതിപ്പിൽ പ്രവാസികളുടെ വരവ് വലിയ പങ്ക് വഹിക്കും.

എൻ‌സി‌എസ്‌ഐ ഡാറ്റ പ്രകാരം, ഒമാനിലെ ജനസംഖ്യ അടുത്തിടെ അഞ്ച് ദശലക്ഷത്തിലെത്തി. 2020 ൽ ഒമാനിലെ ജനസംഖ്യ 4.5 ദശലക്ഷമായിരുന്നു, എന്നാൽ 2040 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയിൽ ഒമാനികളും വിദേശികളുമടക്കം 4.35 ദശലക്ഷം വീതമായിരിക്കും.

2025 മുതൽ 2040 വരെ ഓരോ അഞ്ച് വർഷത്തിലും 1 ദശലക്ഷം വാർഷിക വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു. 2025 ൽ, ഏറ്റവും ഉയർന്ന ജനസംഖ്യാ വർദ്ധനവ് 5.3 ദശലക്ഷത്തിലെത്തും, 2030 ൽ അത് അതേ വേഗതയിൽ 6.2 ദശലക്ഷമായി ഉയരും. ഇത് 2035-ൽ 7.3 ദശലക്ഷത്തിലെത്തും, 2040-ൽ 8.7 ദശലക്ഷത്തിലെത്തുമെന്നും എൻസിഎസ്ഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.