സുഡാൻ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഒമാൻ

സൗദി അറേബ്യയിലെ ജിദ്ദയിൽ സായുധ സേനാ പ്രതിനിധികളും സുഡാൻ റിപ്പബ്ലിക്കിന്റെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ ഒപ്പുവച്ച സിവിലിയൻമാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സംബന്ധിച്ച പ്രഖ്യാപനത്തെ ഒമാൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. സുഡാൻ റിപ്പബ്ലിക്കിന്റെ ഐക്യത്തിനും സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും എല്ലാ സുഡാനീസ് കക്ഷികളും തമ്മിലുള്ള സംഭാഷണം തുടരേണ്ടതിന്റെ പ്രാധാന്യവും സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള സഹോദരങ്ങളായ സുഡാനീസ് ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒമാൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, സൗദി അറേബ്യയുടെയും സൗഹൃദ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെയും നേതൃത്വത്തിൽ ഈ കരാറിലെത്താൻ പ്രാദേശിക, അന്തർദേശീയ കക്ഷികൾ നടത്തിയ പ്രധാന പങ്കും ക്രിയാത്മക ശ്രമങ്ങളും ഒമാൻ സുൽത്താനേറ്റ് അഭിനന്ദിക്കുന്നു.