വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ്: ജോലി വാഗ്ദാനം ചെയ്തുള്ള പുതിയ തട്ടിപ്പിനെതിരെ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. “തട്ടിപ്പുകാർ വഞ്ചനാപരമായ രീതിയുമായി രംഗത്തുണ്ട്, ജോലി വാഗ്ദാനം ചെയ്തു കൊണ്ട് അവർ സന്ദേശമയക്കും ” – ആർഒപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഈ വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് എല്ലാവർക്കും ROP മുന്നറിയിപ്പ് നൽകി, അത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും റോയൽ ഒമാൻ പോലീസ് ജനങ്ങളോട് ആഹ്വനം ചെയ്തു.