ദോഫാർ ഗവർണറേറ്റിൽ ട്രക്ക് അപകടത്തിൽപെട്ടു

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന ട്രക്ക് അപകടത്തിൽ പെട്ടു. പരിക്കുകളൊന്നും രേഖപ്പെടുത്താതെ രക്ഷാസംഘങ്ങൾ അപകടം നിയന്ത്രിച്ചുവെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.

“ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് റെസ്‌ക്യൂ ടീമുകൾ പെട്രോളിയം സാമഗ്രികൾ കൊണ്ടുപോകുന്ന ഒരു ട്രക്ക് അപകടത്തിൽ പെട്ടതായി റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ ഫലമായി ഡീസൽ ചോർന്ന സാഹചര്യത്തിൽ ചരക്ക് മറ്റൊരു ട്രക്കിലേക്ക് മാറ്റിയതായും അതോറിറ്റി വ്യക്തമാക്കി.