സഹേം സംരംഭത്തിലൂടെ 500 ലധികം ജോലികൾ ലഭ്യം: ഒമാൻ തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിലെ സർക്കാർ ഏജൻസികളിൽ കരാർ തൊഴിൽ സംവിധാനത്തിൽ സഹേം സംരംഭത്തിലൂടെ 550 തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. മേൽപ്പറഞ്ഞ ജോലികളുടെ ലഭ്യത ഗവർണറേറ്റുകളുടെ വികസനത്തിന് ദേശീയ തൊഴിലന്വേഷകർക്ക് സംഭാവന നൽകാനുള്ള വഴി തുറക്കുന്നതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാനും പരിഗണിക്കപ്പെടാനുമുള്ള യോഗ്യതയുള്ളവർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് www.mol.gov.om വഴി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 19 ആണ്.