പുകയിലയുടെ മൂവായിരത്തോളം പൊതികളും ബാഗുകളും മസ്‌കത്ത് ഗവർണറേറ്റിൽ പിടികൂടി

മസ്‌കത്ത്: അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കാനും വിൽക്കാനുമുള്ള  പുകയിലയുടെ മൂവായിരത്തോളം പൊതികളും ബാഗുകളും മസ്‌കത്ത് ഗവർണറേറ്റിൽ പിടികൂടി.

കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയിലെ (സി‌പി‌എ) ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ ഏകദേശം 3,000 പൊതികളും  ച്യൂയിംഗ് പുകയിലയും നിർമ്മാണത്തിനും വിൽപനയ്ക്കുമുള്ള അസംസ്‌കൃത വസ്തുക്കൾ പിടിച്ചെടുത്തു. അതോടൊപ്പം ഖുറയ്യാത്തിൽ ഈ പുകയില ഉൽപ്പാദിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന ഒരു പ്രവാസി തൊഴിലാളിയെയും പിടികൂടിയതായി ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ അറിയിച്ചു.

റോയൽ ഒമാൻ പോലീസിന്റെ (ആർഒപി) സഹകരണത്തോടെയാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പരിശോധന നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്.