ഒമാന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിന്റെ തീരങ്ങളിലും പർവതങ്ങളിലും മിതമായ മഴയ്‌ക്കൊപ്പം മേഘാവൃതമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ ഭാഗങ്ങളിലും മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്രം വ്യക്തമാക്കി.

ദോഫാർ ഗവർണറേറ്റിന്റെ തീരങ്ങളിലും പർവതങ്ങളിലും നിലവിൽ മേഘാവൃതമായ കാലാവസ്ഥയാണുള്ളത്, കൂടാതെ സൗത്ത് അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ മഴയ്ക്കുള്ള സാധ്യത തുടരുകയാണ്. അൽ ഹജർ പർവതനിരകളിൽ മേഘങ്ങളുടെ സാന്നിധ്യമുണ്ട്, അത് വികസിക്കാനുള്ള സാധ്യതയും ഇടയ്ക്കിടെ മഴ പെയ്യാനുള്ള സാധ്യതയും ഉള്ളതായും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.