ഒമാനിൽ നിന്ന് ഇറാനിലേക്ക് നേരിട്ട് വിമാന സർവീസുമായി സലാം എയർ

മസ്‌കറ്റ്: ഒമാനിൽ നിന്ന് ഇറാനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി സലാം എയർ. സോഹാർ വിമാനത്താവളത്തിൽ നിന്ന് ഇറാനിലെ ഷിറാസിലേക്ക് നേരിട്ടുള്ള വിമാനം ജൂലൈ 5 മുതൽ ബുധൻ, വെള്ളി ദിവസങ്ങളിൽ ലഭ്യമാകുമെന്ന് സലാം എയർ അറിയിച്ചു.