ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

മസ്‌കറ്റ്: ജൂലൈ 18 മുതൽ ചൊവ്വ, ഞായർ ദിവസങ്ങളിലെ മസ്‌കറ്റ്-ഡൽഹി-മസ്‌കറ്റ് വിമാനങ്ങൾ റദ്ദാക്കുമെന്ന് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ന്യൂഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ നിരാശയിലാണ്.

പ്രവർത്തന കാരണങ്ങളാൽ AI 973/974 എന്ന വിമാനം ജൂലൈ 18 മുതൽ ഒക്ടോബർ 23 വരെ റദ്ദാക്കിയതായി ഞായറാഴ്ച എല്ലാ ട്രാവൽ ഏജന്റുമാർക്കും അയച്ച സർക്കുലറിൽ, എയർ ഇന്ത്യ വ്യക്തമാക്കി.

പിഴകളൊന്നുമില്ലാതെ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും അല്ലെങ്കിൽ ഇതര തീയതികളിൽ റീബുക്ക് ചെയ്യാനും കഴിയുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.