ആദ്യ ഒമാനി വാക്സിൻ നിർമാണ പ്ലാന്റിന് തറക്കല്ലിട്ടു

മസ്‌കറ്റ്: ഒമാനിൽ ആദ്യത്തെ വാക്‌സിൻ നിർമ്മാണ ഫാക്ടറിക്ക് തറക്കല്ലിട്ടു. 60 മില്യൺ ഒമാൻ റിയാൽ ചെലവ് വരുന്ന പദ്ധതി ഖാസാൻ ഇക്കണോമിക് സിറ്റിയിലാണ് സ്ഥാപിക്കുന്നത്. ഓപാൽ ബയോ ഫാർമയാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്.

ഖാസെൻ ഇക്കണോമിക് സിറ്റിയിൽ 37,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

അടുത്ത വർഷം അവസാന പാദത്തിൽ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി, പ്രാദേശിക വാക്സിനുകളുടെ ഉൽപ്പാദനം വർധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, പകർച്ചവ്യാധികളുടെ സമയത്ത് സുരക്ഷയിലെത്താനുള്ള ദേശീയ അഭിലാഷങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്ന വാക്‌സിനുകളും സുപ്രധാന മരുന്നുകളും നിർമ്മിക്കുന്ന സുൽത്താനേറ്റിലും മിഡിൽ ഈസ്റ്റ് മേഖലയിലും ഇത്തരത്തിലുള്ള ആദ്യത്തെ ഫാക്ടറിയാണെന്ന് ഓപാൽ ബയോ ഫാർമ ഡയറക്ടർ ബോർഡ് ചെയർമാൻ പറഞ്ഞു.