പൊടിക്കാറ്റ്: ദോഫാർ, അൽ ദാഖിലിയ റോഡിലൂടെയുള്ള യാത്രയ്ക്ക് ജാഗ്രതാ നിർദ്ദേശം

മസ്‌കത്ത്: ദോഫാർ, അൽ ദഖിലിയ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡിലൂടെയുള്ള യാത്രയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രസ്താവനയിലൂടെ വ്യക്തമാക്കി.