ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: തെക്കൻ അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങൾ (മുസന്ദം, നോർത്ത്, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്) എന്നിവിടങ്ങളിൽ ശനിയാഴ്ച മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.