ഒമാനിലേക്ക് അനധികൃ തമായി കടക്കാൻ ശ്രമിച്ച 15 വിദേശ പൗരന്മാർ പൊലീസ് പിടിയിൽ

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 15 പ്രവാസികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

“നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 15 ഏഷ്യൻ പൗരന്മാർ സഞ്ചരിച്ച ഒരു ബോട്ട് നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് പിടിച്ചെടുത്തതായി ആർഒപി ഓൺലൈനായി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. അവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും ആർഒപി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.