കാ​ല​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ക്കപ്പെട്ട വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ആരംഭിച്ച് മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

മ​സ്ക​ത്ത്​: ന​ഗ​ര​സൗ​ന്ദ​ര്യ​ത്തെ ബാധിക്കുന്ന രീ​തി​യി​ൽ കാ​ല​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ന​ട​പ​ടി​ക​ൾ ആരംഭിച്ചു.

ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ നി​ര​വ​ധി പാ​ർ​പ്പി​ട, വാ​ണി​ജ്യ, വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ക്രെ​യി​നി​ൻറെ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ നീക്കം ചെയ്തത്. ന​ഗ​ര​ത്തി​ൻറെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ഈ ​വ​ർ​ഷ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ​ ത​ന്നെ ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തി​ൻറെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​ നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ അ​വ​യു​ടെ ഉ​ട​മ​ക​ൾ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ൽ​കി​യ സ​മ​യ​പ​രി​ധി ക​​ഴി​ഞ്ഞ​ ശേ​ഷ​മാ​ണ്​ ന​ട​പ​ടികൾ ആരംഭിച്ചത്.