മൊറോക്കോയ്ക്ക് ദുരിതാശ്വാസ സഹായം നൽകാൻ ഉത്തരവിട്ട് ഒമാൻ സുൽത്താൻ

മസ്‌കത്ത്: മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ പിന്തുണച്ച് രക്ഷാപ്രവർത്തന സംഘങ്ങളെ അയക്കാനും അടിയന്തര സഹായങ്ങൾ നൽകാനും സുൽത്താൻ ഹൈതം ബിൻ താരിക് ഞായറാഴ്ച രാജകീയ ഉത്തരവ് നൽകി. പ്രകൃതിദുരന്തങ്ങളുടെ ഇരകൾക്ക് ആശ്വാസം നൽകുന്നതിനുള്ള ഒമാന്റെ മാനുഷിക പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് നൽകിയത്.

റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2000-ത്തിലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള നഗരമായ മാരാകേഷിലെ ചരിത്രപരമായ കെട്ടിടങ്ങൾക്കും ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചു.