ഒമാനി ഇന്ത്യൻ ഫെർട്ടിലൈസർ കമ്പനിയുമായി കരാറിൽ ഒപ്പുവച്ച് ആരോഗ്യ മന്ത്രാലയം

മസ്കത്ത്: ആശുപത്രികളിലെ പീഡിയാട്രിക് വിഭാഗത്തിന് എക്കോകാർഡിയോഗ്രാഫിക്കുള്ള മെഡിക്കൽ ഉപകരണങ്ങൾക്ക് ധനസഹായം നൽകുന്നതിന് റോയൽ ഹോസ്പിറ്റലിനെ പ്രതിനിധീകരിക്കുന്ന ആരോഗ്യ മന്ത്രാലയം ഒമാനി ഇന്ത്യൻ ഫെർട്ടിലൈസർ കമ്പനിയുമായി (ഒമിഫ്കോ) കരാർ ഒപ്പുവച്ചു.

മന്ത്രാലയത്തിന് വേണ്ടി റോയൽ ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ ഡോ. സമി ബിൻ സുലൈമാൻ അൽ ഫാർസിയും ഒമിഫ്കോയ്ക്ക് വേണ്ടി കമ്പനിയിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഖാലിദ് ബിൻ മുഹമ്മദ് അൽ ഫാന അൽ അറൈമിയുമാണ് കരാറിൽ ഒപ്പുവച്ചത്.

ഒമാൻ സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിൽ നിന്നും ഹൃദ്രോഗമുള്ള കുട്ടികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഈ കരാർ സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.