മസ്‌കറ്റ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലായി നിയമിതനായി രാകേഷ് ജോഷി

മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലായി രാഖേഷ് ജോഷി നിയമിതനായി. അധ്യാപകൻ, പ്രിൻസിപ്പൽ, അക്കാദമിക് ഡയറക്ടർ എന്നിങ്ങനെ വിവിധ മേഖലകളിൽ 30 വർഷത്തെ പരിചയ സമ്പത്തുമായാണ് ഇന്ത്യൻ സ്കൂൾ മസ്കത്തിൻറെ പ്രിൻസിപ്പലായി അദ്ദേഹം ചുമതലയേൽക്കുന്നത്.

ഷിംലയിലെ ഹിമാചൽ പ്രദേശ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർഥിയായ ജോഷി 1992ൽ ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നവോദയ വിദ്യാലയത്തിൽ ഗണിതശാസ്ത്ര അധ്യാപകനായാണ് അദ്ധ്യാപനം തുടങ്ങുന്നത്. ആർമി പബ്ലിക് സ്കൂൾ പട്യാല, അപീജയ് സ്കൂൾ നവി മുംബൈ, ജപ്പാനിലെ ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, ടോക്കിയോ എന്നിവയുടെ പ്രിൻസിപ്പലായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.