ഒമാനിൽ ‘നോ ടു പ്ലാസ്റ്റിക്’ കാമ്പയിന് തുടക്കം

മസ്കത്ത് – ഒമാനിൽ അൽ വുസ്ത ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി പ്രാദേശിക വകുപ്പുകളുടെ സഹകരണത്തോടെ ‘നോ ടു പ്ലാസ്റ്റിക്’ കാമ്പയിൻ ആരംഭിച്ചു.

പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം പ്ലാസ്റ്റിക്കിന്റെ പൊതുവായ ദോഷങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.