ഒമാനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി

മസ്കത്ത്∙ തിരുവനന്തപുരം സ്വദേശി ഒമാനിലെ തർമത്തിൽ വുടാം അൽ ഖാഫിൽ നിര്യാതനായി. തിരുവനന്തപുരം പനക്കോട്, മൈലമൂട്, പൊൻകുഴിത്തോട് ഇടവിളാകത്ത് പുത്തൻവീട്ടിൽ ശ്രീജിത്ത് (35) ആണ് മരിച്ചത്. തുളസീധരൻ നായരാണ് പിതാവ്. മാതാവ് പത്മകുമാരി .ഭാര്യ : സുനിത എൽ , മകൾ :ആദിലക്ഷ്മി ശ്രീ, നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മബന്ധപ്പെട്ടവർ അറിയിച്ചു.