ഒമാനിൽ ആ​ബ​ർ’ ആ​പ്പി​ൻറെ ബോ​​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ ആരംഭിച്ചു

മ​സ്ക​ത്ത്​: ഒമാനിൽ ടാ​ക്സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​​ന്ത്രി​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ ത​യാ​റാ​ക്കി​യ ‘ആ​ബ​ർ’ ആ​പ്പി​ൻറെ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ ആരംഭിച്ചു. ‘നി​ങ്ങ​ളു​ടെ നി​ര​ക്ക് അ​റി​യു​ക’ എ​ന്ന ത​ല​​ക്കെ​ട്ടി​ൽ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​മാ​ണ്​ മാ​ർ​ക്ക​റ്റി​ങ്, ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്.

ഗു​ണ​ഭോ​ക്താ​വി​ന്റെ​യും ഡ്രൈ​വ​റു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ടാ​ക്സി പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​നും സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ടാ​ക്സി ഉ​ട​മ​ക​ൾ​ക്ക് പ​ര​മാ​വ​ധി നേ​ട്ട​മു​ണ്ടാ​ക്കാ​നും കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്നു. മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ കാ​മ്പ​യി​ൽ പു​രോ​ഗ​മി​ക്കു​ക. ഇ​തി​ൽ ഒ​ന്നാം​ഘ​ട്ട​മാ​യ ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​യി​രു​ന്നു.