മെഡിക്കൽ എമർജെൻസി; സ്വദേശി പൗരനെ എയർ ലിഫ്റ്റ് ചെയ്ത് റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ

മസ്‌കത്ത്: മെഡിക്കൽ എമർജെൻസിയെ തുടർന്ന് സ്വദേശി പൗരനെ എയർ ലിഫ്റ്റ് ചെയ്ത് റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ. ജബൽ സംഹാനിൽ നിന്ന് ദോഫാർ ഗവർണറേറ്റിലെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്കാണ് പൗരനെ മെഡിക്കൽ ഇവാക്വേറ്റ് ചെയ്തത്.

പൗരന്റെ ആരോഗ്യസ്ഥിതി മോഷമായതിനെ തുടർന്നാണ് അടിയന്തരമായി വിമാനമാർഗം മാറ്റേണ്ടി വന്നത്.