മസ്‌കറ്റിൽ 226 കിലോഗ്രാം കിംഗ്ഫിഷ് പിടികൂടി

മസ്‌കറ്റ്: നിരോധന കാലയളവിൽ വിൽപന നടത്തിയിരുന്ന 226 കിലോഗ്രാം കിംഗ്ഫിഷ് മസ്കത്ത് ഫിഷ് കൺട്രോൾ ടീം പിടികൂടി. നിരോധന കാലയളവിൽ കിംഗ്ഫിഷ് കൈവശം വെച്ചതും വ്യാപാരം നടത്തുന്നതും ഉൾപ്പെടെയുള്ള ലൈവ് അക്വാട്ടിക് റിസോഴ്‌സസ് നിയമത്തിന്റെ മൂന്ന് ലംഘനങ്ങൾ നിയമലംഘകർക്കെതിരെ ചുമത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.