ഗാസയിലെ ജബാലിയ ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്ര മണത്തിൽ അപലപിച്ച് ഒമാൻ സുൽത്താനേറ്റ്

മസ്‌കറ്റ് – ഗാസയിലെ ജബാലിയ ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഒമാൻ സുൽത്താനേറ്റ് അപലപിച്ചു.

സിവിലിയന്മാരെ കൊലപ്പെടുത്തുകയും ഉപരോധിക്കുകയും ചെയ്യുന്നത് യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷികത്വത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് ഒമാൻ വിദേകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീൻ ജനതക്കെതിരായ ഈ മനുഷ്യത്വരഹിതമായ നടപടികൾ ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും രക്ഷാസമിതിയോടും ആവശ്യപ്പെടുകയാണെന്നും ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.