മസ്‌കറ്റ് ഉൾപ്പെടെ നിരവധി ഗവർണറേറ്റുകളിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ നിരവധി ഗവർണറേറ്റുകളിൽ ഇന്ന് ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മസ്‌കറ്റ്, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, മുസന്ദം, അൽ ദഖിലിയ, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളിലാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. ഇത് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കാനിടയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ശക്തമായ മഴയിൽ താഴ്‌വരകൾ കവിഞ്ഞൊഴുകാൻ സാധ്യതയുള്ളതായും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.