ഒമാൻ ദേശിയ ദിനം; സുൽത്താന്​​ ആശംസകൾ അറിയിച്ച് ലോകനേതാക്കൾ

ഒമാൻറെ 53ാം ദേശീയദിനാഘോഷത്തോടനുമ്പന്ധിച്ച് വിവിധ ലോകനേതാക്കൾ, രാജാക്കൻമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന്​ ആംശസകൾ അറിയിച്ചു.

സുൽത്താൻറെ വിവേകപൂർണമായ ഭരണത്തിന്​ കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും സുൽത്താനും ഒമാനിലെ ജനങ്ങൾക്കും കൂടുതൽ നൻമകൾ കൈവരിക്കട്ടെയെന്നും ആംശസ സന്ദേശത്തിൽ നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു.

ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്​ട്രമായ​ ഒമാന്​ ഖത്തർ അമീർശൈഖ്​ തമീം ബിൻ ഹമദ്​ അൽഥാനി ആശംസ​ നേർന്നു.

ഒമാനിലെ മന്ത്രിമാർ, സുൽത്താന്റെ സായുധ സേനാ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, തുടങ്ങിയ ഉദ്യോഗസ്ഥരും സുൽത്താന് ആശംസ അറിയിച്ചു.