ജബൽ അൽ അഖ്ദറിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക പദ്ധതി

ജബൽ അൽ അഖ്ദർ: ശാരീരിക വെല്ലുവിളി നേരിടുന്നവർ പരിചരിക്കുന്നതിനും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി അൽ ജബൽ അൽ അഖ്ദർ (ഗ്രീൻ മൗണ്ടൻ) വിലായത്തിൽ “മൗഹബ്” അല്ലെങ്കിൽ “ടാലന്റഡ്” എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു.

വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ അൽ വഫാ കേന്ദ്രമായ ഒമ്രാൻ ഗ്രൂപ്പിന്റെയും ജബൽ അഖ്ദറിലെ ദുസിറ്റ് ഡി 2 നസീം റിസോർട്ടിന്റെയും സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

സയ്യിദ ഹുജൈജ ജൈഫർ അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘടന ചടങ്ങ് നടന്നത്.