കനത്ത മഴ : ചെന്നൈയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ

ചെന്നൈയിലെ കനത്ത മഴയും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതും കാരണം ഇന്ന് 2023 ഡിസംബർ 4 ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചതായി ഒമാൻ എയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +968 2453 1111 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.