നരേന്ദ്ര മോദിയെ ഒമാൻ സന്ദർശിക്കാൻ ക്ഷണിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒമാൻ സന്ദർശിക്കാൻ ക്ഷണിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. ന്യൂഡൽഹിയിൽ ശനിയാഴ്ച ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്നേഹപൂർവ്വം സുൽത്താനേറ്റിലേക്ക് ക്ഷണിച്ചത്. ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും ഊഷ്മളവും ഉദാരവുമായ ആതിഥ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സുൽത്താൻ നന്ദി പറയുകയും ചെയ്തതതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിച്ചിരുന്നു.